T. Shahul Hameed, BA.LLB, Internal Vigilance Officer, GD, civil station, Kozhikode Shahul1971@gmail.com
9895043496
വൈകി രജിസ്റ്റർ ചെയ്യുന്ന ജനന-മരണങ്ങൾക്ക് ഇനി മജിസ്ട്രേറ്റ് ഉത്തരവ് നിർബന്ധം:
പൊതുജനങ്ങൾ അറിയേണ്ട പുതിയ നിയമമാറ്റം:
ജനന-മരണ രജിസ്ട്രേഷൻ പ്രക്രിയ കൂടുതൽ കൃത്യവും സുതാര്യവുമാക്കുന്നതിന്റെ ഭാഗമായി, 1969-ലെ കേന്ദ്ര ജനന-മരണ രജിസ്ട്രേഷൻ നിയമത്തിൽ ഭേദഗതി വരുത്തിക്കൊണ്ട് 'ജനന-മരണ രജിസ്ട്രേഷൻ (ഭേദഗതി) ആക്ട്, 2026' പാർലിമെന്റ് പാസ്സാക്കിയിരിക്കുകയാണ്. ജനന -മരണങ്ങൾ കൃത്യസമയത്ത് രജിസ്റ്റർ ചെയ്യാൻ വൈകുന്ന കേസുകളിലെ അനുമതി നൽകുന്ന അധികാരികളിലാണ് പ്രധാനമായും പുതിയ നിയമം വലിയ മാറ്റങ്ങൾ വരുത്തിയിട്ടുള്ളത്.
നിലവിലുള്ള രീതിയും വരാൻ പോകുന്ന പുതിയ മാറ്റവും:
ജനനമോ മരണമോ സംഭവിച്ചാൽ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് (ഗ്രാമപഞ്ചായത്ത് / മുനിസിപ്പാലിറ്റി / കോർപ്പറേഷൻ) ആണ് രജിസ്ട്രേഷൻ നടത്തേണ്ടത്.
ജനനമോ മരണമോ നടന്ന് 21 ദിവസത്തിനകം തദ്ദേശ സ്ഥാപനങ്ങളിൽ സൗജന്യമായി രജിസ്റ്റർ ചെയ്യാം.
21 ദിവസത്തിന് ശേഷവും 30 ദിവസത്തിനകവും ആണെങ്കിൽ വൈകിയതിനുള്ള പിഴ അടച്ച് അതാത് തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിൽ രജിസ്ട്രേഷൻ നടത്താം.
30 ദിവസത്തിന് ശേഷവും 1 വർഷത്തിനകവും ആണെങ്കിൽ ജില്ലാ രജിസ്ട്രാറുടെ അനുമതിയോടെയും പിഴയോടെയും രജിസ്റ്റർ ചെയ്യാം.
1 വർഷത്തിനു ശേഷം വൈകി വരുന്ന അപേക്ഷകളിൽ ആർ.ഡി.ഒ (RDO) അഥവാ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ആണ് അനുമതി നൽകിയിരുന്നത്.
പുതിയ നിയമം പ്രകാരം 1 വർഷത്തിന് ശേഷവും 2 വർഷത്തിനുള്ളിലും ഉള്ള അപേക്ഷകളിൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് (DM), സബ് ഡിവിഷണൽ മജിസ്ട്രേറ്റ് (SDM) അല്ലെങ്കിൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് പ്രത്യേകം ചുമതലപ്പെടുത്തുന്ന എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് (Executive Magistrate) എന്നിവർ നൽകുന്ന ഉത്തരവിന്റെ അടിസ്ഥാനത്തിൽ മാത്രമേ രജിസ്ട്രേഷൻ അനുവദിക്കൂ.
2 വർഷവും പിന്നിട്ട അപേക്ഷകളിൽ നടപടികൾ കൂടുതൽ കർശനമാകും. ഇനിമുതൽ ഇത്തരം കേസുകളിൽ അതാത് പ്രദേശത്തിന്റെ പരിധിയിലുള്ള ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ (Judicial Magistrate of the First Class) ഉത്തരവ് ഉണ്ടെങ്കിൽ മാത്രമേ രജിസ്ട്രേഷൻ നടത്താൻ സാധിക്കൂ.
പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
കൃത്യസമയത്ത് രജിസ്റ്റർ ചെയ്യുക: ജനനമോ മരണമോ സംഭവിച്ചാൽ 21 ദിവസത്തിനകം തന്നെ അതാത് പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ ഓഫീസുകളിൽ വിവരമറിയിച്ച് രജിസ്ട്രേഷൻ പൂർത്തിയാക്കുക. മറ്റ് സ്ഥാപനത്തിൽ വെച്ചാണ് ജനന -മരണം സംഭവിക്കുന്നത് എങ്കിൽ അതിന്റെ ഉത്തരവാദിത്തം ഉള്ളവർ പ്രസ്തുത വിവരം ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തണം.പൊതുസ്ഥലത്ത് വെച്ച് നടക്കുന്ന മരണങ്ങളും,അപകട മരണങ്ങളും,ആസ്വഭാവിക മരണങ്ങളുടെയും രെജിസ്ട്രേഷൻ നടത്തേണ്ടത്ത് സംഭവം നടന്ന പരിധിയിലുള്ള പോലിസ് സ്റ്റേഷൻ അധികാരികളാണ്,ഇത്തരം കേസിൽ പോലിസ് അധികാരികൾ കൃത്യ സമയത്ത് മരണം രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തണം. ഇത് പിന്നീട് ഉണ്ടാകാനിടയുള്ള മജിസ്ട്രേറ്റ് തല നടപടികളും കാലതാമസവും ഒഴിവാക്കും.
രേഖകൾ ഭദ്രമായി സൂക്ഷിക്കുക: 1 വർഷത്തിനു ശേഷവും 2 വർഷത്തിനു ശേഷവുമുള്ള വൈകിയുള്ള രജിസ്ട്രേഷനുകൾക്ക് മജിസ്ട്രേറ്റ് തലത്തിലുള്ള അന്വേഷണങ്ങൾ ആവശ്യമുള്ളതിനാൽ, ആശുപത്രി രേഖകൾ ഉൾപ്പെടെയുള്ള തെളിവുകൾ കൃത്യമായി സൂക്ഷിക്കേണ്ടതുണ്ട്.
കേന്ദ്ര സർക്കാർ ഔദ്യോഗിക ഗസറ്റിൽ വിജ്ഞാപനം ചെയ്യുന്ന തീയതി മുതലായിരിക്കും ഈ പുതിയ ഭേദഗതി പ്രാബല്യത്തിൽ വരിക.
Need career guidance? 📞 Call / WhatsApp TANS: 9074515713 📧 tans.advisory@gmail.com 📍 Kozhikode, Kerala First consultation is FREE