T. Shahul Hameed, BA.LLB,
Internal Vigilance Officer,
LSGD, civil station, Kozhikode
Shahul1971@gmail.com
9895043496
ARTICLE 9
ഇ.എം.ഐ (EMI) മുടങ്ങിയാൽ മൊബൈൽ ഫോൺ ലോക്കാകും:
ടി. ഷാഹുൽ ഹമീദ്
നിങ്ങളുടെ ഇന്നത്തെ ഒരു ചെറിയ ആശയം നാളെയൊരു ആഗോള കമ്പനിയായേക്കാം
വായ്പയെടുത്ത് (EMI) മൊബൈൽ ഫോണുകളും ടാബ്ലെറ്റുകളും വാങ്ങുന്നവർ തിരിച്ചടവിൽ വീഴ്ച വരുത്തിയാൽ, ഉപകരണം ഭാഗികമായി 'ലോക്ക്' ചെയ്യാൻ ധനകാര്യ സ്ഥാപനങ്ങൾക്ക് അനുമതി നൽകുന്ന പുതിയ ഉത്തരവ് റിസർവ് ബാങ്ക് (RBI) പുറത്തിറക്കിയിരിക്കുകയാണ്.
അടവ് മുടങ്ങി 30 ദിവസം വരെ ഫോണിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ പാടില്ല. കുടിശ്ശിക 60 ദിവസം കഴിഞ്ഞാൽ മാത്രമേ പൂർണ്ണ തോതിലുള്ള ലോക്കിംഗ് സാധ്യമാകൂ.
ലോക്ക് ചെയ്യുന്നതിന് മുൻപ് നിർബന്ധമായും നോട്ടീസ് നൽകണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും, ഇത് ഏത് രീതിയിൽ ഉപഭോക്താവിലേക്ക് എത്തിക്കുമെന്നതിൽ വ്യക്തത വരാനുണ്ട്.
ലോൺ എടുക്കുമ്പോൾ ഉപഭോക്താവ് ഒപ്പിട്ടു നൽകുന്ന കരാറിന്റെ അടിസ്ഥാനത്തിൽ മാത്രമേ ലോക്ക് ചെയ്യാനാകൂ. എന്നാൽ അടിയന്തര ആവശ്യത്തിന് വായ്പയെടുക്കുമ്പോൾ നിബന്ധനകൾ ശ്രദ്ധിക്കാതെ ഒപ്പിട്ടു നൽകുന്ന സാധാരണക്കാർക്ക് ഇത് വലിയൊരു ചതിക്കുഴിയാകാൻ സാധ്യതയുണ്ട്.
ഇന്റർനെറ്റ്, ഇൻകമിംഗ് കോളുകൾ, എമർജൻസി SOS സേവനങ്ങൾ, സർക്കാരിന്റെ ജാഗ്രതാ സന്ദേശങ്ങൾ എന്നിവ തടയരുത് എന്നത് ആശ്വാസകരമാണ്. എന്നാൽ ഔട്ട്ഗോയിംഗ് കോളുകൾ തടയുന്നത് ഉപഭോക്താവിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന ഒന്നാണ്.
ലോക്ക് ചെയ്ത ഫോണിലെ സ്വകാര്യ വിവരങ്ങൾ ചോർത്താൻ പാടില്ലെന്ന് നിർദ്ദേശമുണ്ടെങ്കിലും ഇതിന്റെ സുരക്ഷ എങ്ങനെ ഉറപ്പാക്കുമെന്നത് ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു.
കുടിശ്ശിക തിരിച്ചടച്ച് ഒരു മണിക്കൂറിനുള്ളിൽ ലോക്ക് നീക്കണം. വീഴ്ച വരുത്തിയാൽ വൈകുന്ന ഓരോ മണിക്കൂറിനും 250 രൂപ വീതം വായ്പാ സ്ഥാപനം ഉപഭോക്താവിന് നഷ്ടപരിഹാരം നൽകണം. എന്നാൽ ഇത് പ്രായോഗികമായി ലഭിക്കാൻ എന്ത് നടപടികളാണ് സ്വീകരിക്കേണ്ടതെന്നതിൽ ആശയക്കുഴപ്പമുണ്ട്.
വായ്പ പൂർണ്ണമായി തിരിച്ചടച്ചാൽ ലോക്കിംഗ് ആപ്പുകൾ നീക്കം ചെയ്യാൻ അവകാശമുണ്ട്. പരാതികൾ പരിഹരിക്കാൻ പ്രത്യേക സംവിധാനം ഉണ്ടാകുമെന്ന് പറയുന്നുണ്ടെങ്കിലും ഇത് സാധാരണക്കാർക്ക് എത്രത്തോളം അനുകൂലമാകുമെന്ന് കണ്ടറിയണം.
ചുരുക്കത്തിൽ, കമ്പനികളുടെയും വ്യാപാരികളുടെയും ആകർഷകമായ ഓഫറുകളിൽ വീണുപോയി ലോണെടുക്കുന്നവരോട് പുതിയ റിസർവ് ബാങ്ക് ഉത്തരവ് അത്ര കരുണ കാണിക്കുന്നില്ല എന്ന് തന്നെ പറയേണ്ടി വരും.
വായ്പയെടുക്കുമ്പോൾ പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
മാസവരുമാനത്തിന്റെ 40%-ൽ കൂടുതൽ തുക മൊത്തം ഇ.എം.ഐ ആയി പോകുന്ന അവസ്ഥ ഒഴിവാക്കുക. കൃത്യമായി തിരിച്ചടയ്ക്കാൻ കഴിയുന്ന തുക മാത്രം വായ്പയെടുക്കുക.
പലിശ നിരക്ക്, പ്രോസസിംഗ് ചാർജ്, ഫോർക്ലോഷർ ചാർജ്, മറഞ്ഞിരിക്കുന്ന മറ്റ് നിരക്കുകൾ (Hidden Charges) എന്നിവ വ്യക്തമായി മനസ്സിലാക്കിയ ശേഷം മാത്രം ഒപ്പിടുക.
സിബിൽ സ്കോർ (CIBIL Score) കുറയുകയും ഭാവിയിൽ മറ്റ് വായ്പകൾ ലഭിക്കാതാവുകയും ചെയ്യും.
അടവ് മുടങ്ങുന്ന ഓരോ മാസത്തിനും അധിക പിഴപ്പലിശ നൽകേണ്ടി വരും.
ഗാഡ്ജറ്റുകളും വാഹനങ്ങളും ഭാഗികമായോ പൂർണ്ണമായോ ലോക്ക് ചെയ്യാനോ കൈവശപ്പെടുത്താനോ സ്ഥാപനങ്ങൾക്ക് നിയമപരമായ അവകാശമുണ്ടായിരിക്കും.
ഈട് നൽകുന്ന വായ്പകളിൽ (Gold/Property Loan) വസ്തുവകകൾ ലേലം ചെയ്തു പിടിക്കാൻ ബാങ്കുകൾക്ക് അധികാരമുണ്ട്.
ആർ.ബി.ഐ അംഗീകാരമുള്ള ബാങ്കുകളിൽ നിന്നോ ധനകാര്യ സ്ഥാപനങ്ങളിൽ (NBFC) നിന്നോ മാത്രം വായ്പയെടുക്കുക. തട്ടിപ്പ് ആപ്പുകളെ പൂർണ്ണമായി ഒഴിവാക്കുക.
കണ്ണഞ്ചിപ്പിക്കുന്ന പരസ്യങ്ങളുടെ പിന്നാലെ പോകാതെ, കൃത്യമായ തിരിച്ചടവ് ഉറപ്പുണ്ടെങ്കിൽ മാത്രം EMI വ്യവസ്ഥയിൽ ഗാഡ്ജറ്റുകൾ വാങ്ങുക. ശ്രദ്ധിച്ചില്ലെങ്കിൽ മനസ്സമാധാനത്തോടൊപ്പം നിങ്ങളുടെ വിലപിടിപ്പുള്ള ഫോണും ലാപ്ടോപ്പും നഷ്ടപ്പെടാൻ ഈ പുതിയ ഉത്തരവ് കാരണമായേക്കാം.ഒരുകാലത്ത് ഒരു ജോലി നേടുക എന്നതായിരുന്നു യുവതയുടെ
ഏറ്റവും വലിയ സ്വപ്നം. എന്നാൽ ഇന്ന് യുവതയുടെ ലോകം മാറിയിരിക്കുന്നു. ഇപ്പോൾ ജോലി അന്വേഷിക്കുന്നവരായി മാത്രമല്ല, ജോലി സൃഷ്ടിക്കുന്നവരായും യുവത മാറുകയാണ്. ഈ മാറ്റത്തിന് നേതൃത്വം നൽകുന്നത് സ്റ്റാർട്ടപ്പുകളാണ്.
എന്താണ് സ്റ്റാർട്ടപ്പ് ?
പുതിയ ആശയത്തെ അടിസ്ഥാനമാക്കി ഒരു പ്രശ്നത്തിന് വ്യത്യസ്തവും പ്രായോഗികവുമായ പരിഹാരം കണ്ടെത്താൻ ആരംഭിക്കുന്ന ബിസിനസ് സംരംഭത്തെയാണ് സ്റ്റാർട്ടപ്പ് എന്ന് വിളിക്കുന്നത്. പരമ്പരാഗത ബിസിന സുകൾ നിലവിലുള്ള ആവശ്യങ്ങൾ നിറവേറ്റുമ്പോൾ, സ്റ്റാർട്ടപ്പുകൾ പുതിയ ആവശ്യങ്ങൾ കണ്ടെത്തുകയും അതിന് നവീന പരിഹാരങ്ങൾ വികസിപ്പിക്കുകയും ചെയ്യുന്നു. ഒരു ചെറിയ ഉദാഹരണം നോക്കാം. നിങ്ങളുടെ നാട്ടിൽ ഒരാൾ ഒരു പലചരക്ക് കട ആരംഭിച്ചാൽ അത് ഒരു സാധാരണ ബിസിനസാണ്. എന്നാൽ നാട്ടിലുള്ള എല്ലാ കടകളെയും ഒരൊറ്റ മൊബൈൽ ആപ്പിലൂടെ ബന്ധിപ്പിച്ച് ഉപഭോക്താക്കൾക്ക് വീട്ടിലിരുന്ന് സാധനങ്ങൾ ഓർഡർ ചെയ്യാനും അരമണിക്കൂറിനകം വീട്ടിലെത്തിക്കാനും കഴിയുന്ന സംവിധാനം വികസിപ്പിച്ചാൽ അത് ഒരു സ്റ്റാർട്ടപ്പാണ്. അതിനാൽ വ്യത്യ സ്തമായി ചിന്തിക്കുന്നതിലാണ് സ്റ്റാർ ട്ടപ്പിന്റെ വിജയം.
ഒരു സ്റ്റാർട്ടപ്പ് ജനിക്കുന്നത്.
നമ്മുടെ ചുറ്റുപാടുകളിൽ നിരവധി പ്രശ്നങ്ങളുണ്ട്. മിക്കവരും അവയെ പ്രശ്നങ്ങളായി മാത്രം കാണുന്നു. എന്നാൽ ചിലർ അതിൽ അവസരങ്ങൾ കണ്ടെത്തുന്നു. ആ അവസരത്തെ സാങ്കേതികവിദ്യയുടെ സഹായത്തോടെ പുതുമയാർന്ന ആശയമായും ജനങ്ങൾക്ക് ഉപകാരപ്പെടുന്ന ഉൽപന്നമോ സേവനമോ ആക്കി മാറ്റുമ്പോഴാണ് ഒരു സ്റ്റാർട്ടപ്പ് ജനിക്കുന്നത്.
ഇന്ന് കോടിക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന പല കമ്പനികളും തുടക്കത്തിൽ ഒരു ചെറിയ മുറിയിലും ഒരു ലാപ്ടോപ്പിലും കുറച്ച് സുഹൃത്തുക്കളു
ടെ സഹായത്തോടെയുമാണ് ആരംഭിച്ചത്. അതിനാൽ ഒരു വലിയ സ്റ്റാർട്ടപ്പിന്റെ തുടക്കം വലിയൊരു കെട്ടിടത്തിലോ കോടിക്കണക്കിന് രൂപയുടെ നിക്ഷേപത്തിലോ അല്ല; ഒരു മികച്ച ആശ യത്തിലാണ്.
എന്തുകൊണ്ട് സ്റ്റാർട്ടപ്പുകളെക്കുറിച്ച് അറിയണം?
വിദ്യാർഥിജീവിതം പരീക്ഷകൾ ജയിക്കാനുള്ള കാലം മാത്രമല്ല. ജീവി തത്തെ മാറ്റിമറിക്കുന്ന ആശയങ്ങൾ രൂപപ്പെടുന്ന കാലം കൂടിയാണ്.
● പ്രശ്നങ്ങളെ തിരിച്ചറിയാനും പരിഹാരം കണ്ടെത്താനും കഴിയും.
● സൃഷ്ടിപരമായ ചിന്താശേഷി
വർധിക്കും.
● നേതൃത്വപാടവം വളരും.
ടീമായി പ്രവർത്തിക്കാൻ പഠിക്കും.
● സാങ്കേതികവിദ്യയെ പ്രായോ ഗികമായി ഉപയോഗിക്കാൻ കഴിയും.
● ജോലി അന്വേഷിക്കുന്നവരല്ല, ജോലി നൽകുന്നവരാകാൻ പ്രചോ ദനം ലഭിക്കും.
ലോകം മാറുന്നത് കാണണം
ഇന്ന് ലോകത്തെ ഏറ്റവും വലിയ മാറ്റങ്ങൾ കൊണ്ടുവരുന്നത് സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള സ്റ്റാർട്ടപ്പുകളാണ്.
സ്റ്റാർട്ടപ്പുകൾ വേഗത്തിൽ വളരുന്ന പ്രധാന മേഖലകൾ:
● ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI)
● റോബോട്ടിക്സ്
● ഇലക്ട്രിക് വാഹനങ്ങൾ
● ഊർജം
● ബഹിരാകാശ സാങ്കേതികവിദ്യ
● ഡിജിറ്റൽ ആരോഗ്യം
● ഓൺലൈൻ വിദ്യാഭ്യാസം
● ഫിൻടെക്
● കാർഷിക സാങ്കേതികവിദ്യ
● ക്ലൈമറ്റ് ടെക്
വിജയരഹസ്യം
● ആളുകളുടെ യഥാർഥ പ്രശ്നങ്ങൾ മനസിലാക്കുക.
● വിപണി പഠിക്കുക.
● ഉപഭോക്താക്കളുടെ അഭിപ്രായം കേൾക്കുക.
● പുതിയ സാങ്കേതികവിദ്യ ഉപ യോഗിക്കുക.
● ആവശ്യമായപ്പോൾ മാറ്റങ്ങൾ വരുത്താൻ തയാറാകുക.
ഒരു സ്റ്റാർട്ടപ്പ് തുടങ്ങാൻ
വിജയത്തിന് കോടികൾ ആവശ്യമി
ല്ല. നല്ല ആശയവും ശരിയായ പദ്ധതി യുമാണ് പ്രധാനം.
● പ്രശ്നം കണ്ടെത്തുക.
● പുതുമയാർന്ന പരിഹാരം കണ്ടെ ത്തുക.
● വിപണി പഠിക്കുക.
● ചെറിയ മാതൃക (MVP) വികസി പ്പിക്കുക.
● ഉപഭോക്താക്കളുടെ അഭിപ്രായം ശേഖരിക്കുക.
● നല്ല ടിം രൂപീകരിക്കുക.
● ധനസഹായത്തിനായി വിവിധ പദ്ധതികൾ ഉപയോഗപ്പെടുത്തുക.
ഇന്ത്യയും കേരളവും മുന്നിൽ
സ്റ്റാർട്ടപ്പ് രംഗത്ത് ഇന്ത്യ ഇന്ന് ലോകത്തെ മുൻനിര രാജ്യങ്ങളിലൊന്നാണ്. കേന്ദ്ര സർക്കാരിന്റെ Startup India പദ്ധതിയിലൂടെ പരിശീലനം, മാർഗനിർദേശം, ധനസഹായം, നികുതി ആനുകൂല്യങ്ങൾ എന്നിവ ലഭ്യ മാണ്. കേരളത്തിലെ Kerala Startup Mission (KSUM) വിദ്യാർഥികൾക്കും യുവ സംരംഭകർക്കും ഗ്രാന്റുകൾ, ഇൻ കുബേഷൻ, കോ-വർക്കിങ് സ്പേസുകൾ, മെന്ററിങ്, പലിശരഹിത വായ്പകൾ തുടങ്ങി നിരവധി പിന്തുണകൾ നൽകുന്നു.
വിദ്യാർഥികൾക്കായി ആശയങ്ങൾ
● സ്കൂൾ വിദ്യാർഥികൾക്കായുള്ള പഠന ആപ്പ്
● കർഷകർക്കുള്ള കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനം
● മാലിന്യ സംസ്കരണ ആപ്പ്
● വയോജന സഹായ സേവനം
● പ്രാദേശിക ടൂറിസം പ്ലാറ്റ്ഫോം
● ഭാഷ പഠന ആപ്പ്
● ഗ്രാമീണ ഉൽപന്നങ്ങളുടെ ഓൺ ലൈൻ വിപണി
അറിയാൻ
നിർബന്ധമായും സന്ദർശിക്കേണ്ട വെബ്സൈറ്റുകൾ:
startupindia.gov.in (നാലാഴ്ചത്തെ സൗജന്യ ബിസിനസ്സ് കോഴ്സുകൾ ലഭ്യമാണ്)
startupmission.kerala.gov.in (കേരളത്തിലെ ആനുകൂല്യങ്ങൾക്ക്)
startupschool.org (ലോകത്തെ ഏറ്റവും വലിയ ഇൻകുബേറ്ററായ വൈ കോമ്പിനേറ്റർ നടത്തുന്ന സൗജന്യ കോഴ്സ്)
mca.gov.in & ipindia.gov.in (കമ്പനി രജിസ്ട്രേഷനും പേറ്റന്റിനും)